പെൻഷൻ മസ്റ്ററിംഗ് സമയ പരിധി നീട്ടി അവസാന തീയതി 2026 ഒക്ടോബർ 31
പാർക്കിംഗ് ലേലം - പരസ്യം

ലേലം/ക്വട്ടേഷൻ നോട്ടീസ്

ബാലരാമപുരം ഗ്രാമ പഞ്ചായത്തിൽ നിലവിലുണ്ടായിരുന്നപൊതു മാർക്കറ്റ് പൊളിച്ചു നീക്കം ചെയ്ത സ്ഥലം വാഹന പാർക്കിംഗ് ഗ്രൗണ്ടായി ഉപയോഗിക്കുന്നതിനുംപാർക്കിംഗ് ഫീസ് പിരിക്കുന്നതിനുമുള്ള അവകാശം ലേലം ചെയ്തു നൽകുന്നതിനും 13.08.2026 ലെ പഞ്ചായത്ത് കമ്മിറ്റി തീരുമാനിച്ചിട്ടുണ്ട് .ആയതിനാൽ പാർക്കിംഗ് ഫീസ് പിരിക്കുന്നതിനുള്ള അവകാശം(31/03/2027 വരെ ) 25/09/2026ന് പകൽ 3 മണിക്ക് പഞ്ചായത്ത് ഹാളിൽ വെച്ച് ലേലം ചെയ്തു നൽകുന്നു .ലേലത്തിൽ പങ്കെടുക്കുവാൻതാല്പര്യമുള്ളവർ മുൻകൂറായി 500 രൂപ നിരതദ്രവ്യം കെട്ടിവെയ്ക്കേണ്ടതാകുന്നു .

ക്വട്ടേഷൻ നിബന്ധനകൾ

1. പഞ്ചായത്തുമായി വ്യവഹാരങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവരെയും പഞ്ചായത്തിൽ ഏതെങ്കിലും കുടിശ്ശിക വരുത്തിയിട്ടുള്ളവരെയും പങ്കെടുപ്പിക്കുന്നതല്ല .

2. ലേലവുമായി ബന്ധപ്പെട്ട നടപടി ക്രമങ്ങളിലും പഞ്ചായത്തിന്റെ തീരുമാനം അന്തിമമായിരിക്കുകയും

3. മറ്റെല്ലാ ലേല / ക്വട്ടേഷൻ നടപടികൾക്കുമുള്ള നിയമപ്രകാരമുള്ള നിബന്ധനകൾ ഈ ലേലത്തിനും ബാധകമാണ് .

4. ലേലം / ക്വട്ടേഷൻ നിബന്ധനകൾക്ക് എതിരായി പ്രവർത്തിച്ചാൽ അതുമൂലമുണ്ടാകുന്ന നഷ്ടകഷ്ടങ്ങൾക്ക് ലേലക്കാരൻ മാത്രം ഉത്തരവാദിയായിരിക്കുന്നതാണ് .

5. ലേല ദിവസം അവധിയായാൽ തൊട്ടടുത്ത പ്രവർത്തിദിവസം ലേലം നടത്തുന്നതായിരിക്കും .

6. ഏറ്റവും ഉയർന്ന തുക വിളിക്കുന്ന ആളിന് താൽക്കാലികമായി ലേലം സ്ഥിരപ്പെടുത്തുന്നതും ലേല തുക മുഴുവൻ അന്നേദിവസം തന്നെ ഒടുക്കേണ്ടതുമാണ് .

7. ലേലം പഞ്ചായത്ത് അംഗീകരിച്ചു കഴിഞ്ഞാൽ 7 ദിവസത്തിനകം ഫീസ് പിരിവ് തുടങ്ങാവുന്നതാണ് .

8. നിയമപ്രകാരമുള്ള നികുതികൾ ബാധകമാണ് .(ജി എസ് ടി 18%)

9. പഞ്ചായത്ത് കമ്മിറ്റി തീരുമാനത്തിന് അധികരിച്ചുള്ള പാർക്കിംഗ് ഫീസ് ഒരുകാരണവശാലും പിരിക്കാൻ പാടില്ല .

10. പാർക്കിംഗ് സ്ഥലം വൃത്തിയായി എപ്പോഴും സൂക്ഷിക്കേണ്ടതാണ്.

11. പഞ്ചായത്ത് കമ്മിറ്റി തീരുമാന പ്രകാരമുള്ള ചുവടെപറയും പ്രകാരമുള്ള നിരക്കുകളും നിബന്ധനകളും പാലിച്ചു മാത്രമേ ഫീസ് പിരിക്കുവാൻ പാടുള്ളൂ .

നിരക്കുകൾ :
ബൈക്ക് / സ്കൂട്ടർ : 5/- per hour
ഓട്ടോറിക്ഷ : 10/- per hour
കാർ : 20/- per hour
ചലഞ്ചർ : 50 /- per day