പെൻഷൻ മസ്റ്ററിംഗ് സമയ പരിധി നീട്ടി അവസാന തീയതി 2026 ഒക്ടോബർ 31
"ഞാൻ എന്‍റെ നാടിന്‍റെ കാവലാൾ" തൂഫാൻ 2.0

BALARAMAPURAM GRAMA PANCHAYAT

OPERATION TOOFAN 2.0

THE NARCO HUNT

 

ബാലരാമപുരം ഗ്രാമപഞ്ചായത്ത് ഓപ്പറേഷൻ തൂഫാൻ 2.0-ൽ ബാലരാമപുരം ഗ്രാമപഞ്ചായത്തും സജീവമായി പങ്കാളികളാകുന്നു. പഞ്ചായത്തിലെ മുഴുവൻ വാർഡുകളിലും പ്രത്യേക തൂഫാൻ ടാസ്ക്ഫോഴ്സ് വിളിപ്പിച്ചുചേർക്കുകയും, പഞ്ചായത്തിലെ എല്ലാ വാർഡുകളിലും ശക്തമായ ജാഗ്രതാ സമിതികൾ രൂപീകരിക്കുകയും ചെയ്തു.

ഓപ്പറേഷൻ തൂഫാൻ 2.0 പദ്ധതിയുടെ ഭാഗമായി ഒരു വർഷം മുഴുവൻ നീളുന്ന ലഹരിവിരുദ്ധ ജനകീയ പ്രവർത്തനങ്ങളാണ് ബാലരാമപുരം ഗ്രാമപഞ്ചായത്തിൽ നടപ്പിലാക്കുന്നത്.

 

പ്രധാന സവിശേഷതകൾ & പങ്കാളിത്തം

🎈

വാർഡുകളിലെ സന്നദ്ധസേന

തൂഫാൻ വോളണ്ടിയർമാർ ഓരോ വാർഡിലും ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കും.

👥

വിപുലമായ പങ്കാളിത്തം

ഗ്രാമപഞ്ചായത്ത് ജീവനക്കാർ, ജനപ്രതിനിധികൾ, കുടുംബശ്രീ പ്രവർത്തകർ, വിദ്യാർത്ഥികൾ, വ്യാപാരികൾ തുടങ്ങിയവരുടെ സജീവ പങ്കാളിത്തം.

🍷

ഹോട്ട്സ്പോട്ട് കണ്ടെത്തൽ

ലഹരി വിൽപ്പന, ഉപയോഗം എന്നിവ നടക്കാൻ സാധ്യതയുള്ള പ്രദേശങ്ങൾ കണ്ടെത്തി പ്രത്യേക നിരീക്ഷണം.

🏫

തൂഫാൻ ക്ലബ്ബുകൾ

പഞ്ചായത്തിലെ വിദ്യാലയങ്ങളിലും കോളേജുകളിലും "തൂഫാൻ ക്ലബ്ബുകൾ" രൂപീകരിച്ച് പ്രവർത്തനങ്ങൾ നടത്തും.

 

🎉 പുനരധിവാസവും തുടർപരിചരണവും

  • ലഹരിക്കടിമപ്പെട്ടവർക്ക് കൗൺസിലിംഗ്, ഡി-അഡിക്ഷൻ ചികിത്സ എന്നിവ ഉറപ്പാക്കും.
  • കുടുംബശ്രീ, ഹരിതകർമ്മസേന എന്നിവയുടെ സഹകരണത്തോടെ മാനസിക പിന്തുണയും തൊഴിൽ പരിശീലനവും നൽകും.
  • ഡി-അഡിക്ഷൻ സെന്ററുകളുടെ സേവനം കൂടുതൽ കാര്യക്ഷമമാക്കും.
  • പുനരധിവാസ കേന്ദ്രങ്ങളിൽ പ്രത്യേക തൂഫാൻ കെയർ സെന്ററുകൾ പ്രവർത്തിക്കും.

 

ഒരുവർഷത്തെ പ്രവർത്തന കലണ്ടർ

മേയ് 15 - ജൂൺ 15

ടാസ്ക്ഫോഴ്സ് രൂപീകരണം, വാർഡ്തല ബോധവൽക്കരണം.

ജൂലൈ - ഓഗസ്റ്റ്

വിദ്യാലയങ്ങളിൽ തൂഫാൻ ക്ലബ്ബുകളുടെ പ്രവർത്തനം.

സെപ്റ്റംബർ - ഒക്ടോബർ

ഹോട്ട്സ്പോട്ട് നിരീക്ഷണവും കൗൺസിലിംഗും.

നവംബർ - ഡിസംബർ

പുനരധിവാസ പ്രവർത്തനങ്ങളും വിലയിരുത്തലും.

തൂഫാൻ 2.0