പെൻഷൻ മസ്റ്ററിംഗ് സമയ പരിധി നീട്ടി അവസാന തീയതി 2026 ഒക്ടോബർ 31
ലേലം - (തേക്ക് മരക്കഷണങ്ങള്‍ )

ലേല പരസ്യം

ബാലരാമപുരംഗ്രാമപഞ്ചായത്ത് തോപ്പ് വാർഡിൽ ചുവടെ പറയുന്ന വ്യക്ഷങ്ങൾ(മുറിച്ചു സൂക്ഷിക്കുന്നവ)

23/09/2026 11 മണിക്ക് ഗ്രാമപഞ്ചായത്ത് കോൺഫറൻസ് ഹാളിൽ വെച്ച് ലേലം ചെയ്തു നൽകുന്നു. ലേലത്തിൽ പങ്കെടുക്കുന്നതിന് 500 രൂപ നിരതദ്രവ്യം കെട്ടിവെയ്ക്കേണ്ടതാകുന്നു . ലേലത്തിൽ ഉൾപ്പെടുത്തുന്ന  മരതടിയുടെ വിവരങ്ങൾ ചുവടെ ചേർക്കുന്നു .

1: 10.10 മീറ്റർ നീളവും 80 സെന്റീമീറ്റർ വണ്ണവുമുളള തേക്ക് .

2: 90 സെന്‍റീ മീറ്റർ നീളവും 51 വണ്ണവുമുള്ള തേക്ക് .

ലേല നിബന്ധനകൾ

1. പഞ്ചായത്തുമായി വ്യവഹാരങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവരെയും, കുടിശ്ശിക വരുത്തിയിട്ടുള്ളവരെയും പങ്കെടുപ്പിക്കുന്നതല്ല .

2. ലേലവുമായി ബന്ധപ്പെട്ട നടപടി ക്രമങ്ങളിലും പഞ്ചായത്തിന്റെ തീരുമാനം അന്തിമമായിരിക്കും .

3. എല്ലാ ലേല നടപടികൾക്കുമുള്ള നിയമപരമായുള്ള നിബന്ധനകൾ ഈ ലേലത്തിനും ബാധകമാണ് .

4. ലേല നിബന്ധനകൾക്ക് എതിരായി പ്രവർത്തിച്ചാൽ അതുമൂലമുണ്ടാകുന്ന നഷ്ടകഷ്ടങ്ങൾക്ക് ലേലക്കാരൻ മാത്രം ഉത്തരവാദിയായിരിക്കും .

5. ലേലദിവസം അവധിയായാൽ തൊട്ടടുത്ത പ്രവർത്തിദിവസം ലേലം നടത്തുന്നതായിരിക്കും .

6. ഏറ്റവും ഉയർന്ന തുക വിളിക്കുന്ന ആളിന് താൽക്കാലികമായി ലേലം സ്ഥിരപ്പെടുത്തുന്നതും ലേല തുക മുഴുവൻ അന്നേദിവസം തന്നെ ഒടുക്കേണ്ടതുമാണ് .

7. ലേലം അംഗീകരിച്ചു കഴിഞ്ഞാൽ 7 ദിവസത്തിനകം ടി മരങ്ങൾ ലേലക്കാരൻ സ്വന്തം 

ചെലവിലും ഉത്തരവാദിത്തത്തിലും നീക്കം ചെയ്യേണ്ടതാണ് .

8. നിയമപ്രകാരമുള്ള നികുതികൾ ബാധകമാണ് .(ജി എസ് ടി 18% + 5% vana vikasana nikuthi} total 23% tax.