ഭൌത്യവും കാഴ്ചപ്പാടും


കൈത്തറി നെയ്തുകാരുടെയും കച്ചവടക്കരുടോയും കുടിൽ വ്യവസായങ്ങളുടെയും ഉറവിടമായ ബാലരാമപുരം ഗ്രാമപഞ്ചായത്ത് അതിവേഗം പുരോഗതിയിലേയ്ക്ക് കുതിച്ചുകൊണ്ടിരിക്കുന്നു. കൊഴിഞ്ഞുപോയ ഭൂതകാല സ്വപ്നങ്ങളും വർത്തമാന ചിന്തകളും ഭാവികാല സങ്കൽപങ്ങളും ക്രോഡീകരിച്ച് നാടിനെ വികസനപാതയിൽ മുന്നേറാൻ പര്യാപ്തമാക്കുക എന്നതാണ് പഞ്ചായത്തിൻറെ ഭൌത്യം.
വിഴിഞ്ഞം അന്താരാട്ര തുറമുഖവുമായി ബന്ധപ്പെട്ട വികസന സാധ്യതകളും എല്ലാ തൊഴിൽ വിഭാഗങ്ങളിലുമുളള ജനങ്ങളുടെ ക്ഷേമവും ഉന്നമനവും കൂടി കണക്കിലെടുത്തുകൊണ്ടുളള ന്യൂതന വികസനകാഴ്ചപ്പാടുകളിലൂടെയുളള പദ്ധതികളും പ്രവർത്തനങ്ങളും ആസൂത്രണം ചെയ്ത് നടപ്പിലാക്കേണ്ടതുണ്ട്.